ശ്രീനാരായണ പ്രാര്‍ത്ഥനാസമിതി

(Undertaking by gurudeva charitable society )reg no:Q319/2000

ശ്രീനാരായണ പ്രാര്‍ത്ഥനാസമിതി 1999 -ല്‍ രൂവീകൃതമായി.‍ നിജാനന്ദസ്വാമികളുടെ അനുഗ്രഹത്താലാണ് ഈ പ്രസ്ഥാനം തുടങ്ങിയത്.ഗുരുദേവന്‍ എപ്രകാരമാണോ ചിന്തിച്ച് പ്രവര്‍ത്തിച്ച് ദര്‍ശനങ്ങള്‍ എഴുതിവച്ചത്.ആ ഗുരുദര്‍ശനങ്ങള്‍ അതേ പടി പ്രാവര്‍ത്തികമാക്കുക എന്നതാണ് ശ്രീനാരായണ പ്രാര്‍ത്ഥനാസമിതിയുടെ ലക്ഷ്യം.ഇവിടെ എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരും സമിതിയുമായി പ്രവര്‍ത്തിച്ചുപോരുന്നു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രസിഡന്‍റും സെക്രട്ടറിയുംമെല്ലാം തന്നെ പല ജാതിയിലും മതത്തിലും പെട്ടവരാണ്.മതങ്ങള്‍ക്കും ജാതിക്കും അതീതമായ ഏകലോകചിന്തയാണ് ഗുരുവിനന്‍റേത്.

മാര്‍ഗ്ഗദീപമേ നയിച്ചാലും....

ബ്രഹ്മശ്രീ നിജാനന്ദ സ്വാമികൾ

മുൻ പ്രസിഡന്റ്,
ശിവഗിരി ധർമ്മസംഘം

ബ്രഹ്മശ്രീ ശ്വാശ്വതീകാനന്ദ സ്വാമികൾ

മുൻ പ്രസിഡന്റ്,
ശിവഗിരി ധർമ്മസംഘം

എസ് പത്മലോചന

മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം
ശ്രീനാരായണ പ്രാർത്ഥനാ സമിതി

ഡി.എസ്.ദത്തന്‍

സ്ഥാപകന്‍

എന്‍റെ പിതാവിനന്‍റെ ജേഷ്ഠന്‍ നിജാനന്ദസ്വാമികളുടെ അനുഗ്രഹത്താലാണ് ഞാന്‍ ഈ പ്രസ്ഥാനം തുടങ്ങിയത്.സ്വാമികള്‍ കുന്നത്തൂരില്‍ അനുജന്‍ ജി ദാമോധരന്‍ ആശാന്‍റെ വീട്ടില്‍ സന്ദര്‍ശിക്കുകയും ആ സമയത്ത് ഞാന്‍ വാഹന അപകടത്തില്‍ ശരീരമാസകലം ബാന്‍റേജിട്ട് കിടപ്പിലാണ്.എന്‍റെ അരികിലെത്തി ശരീരമാസകലം ആ കൈകള്‍കൊണ്ട് ഉഴിഞ്ഞതിനുശേഷം ഇപ്രകാരം പറഞ്ഞു. നിന്‍റെ അസുഖമെല്ലാം ഗുരുമാറ്റിത്തരും വരുംകാലത്ത് നിനക്ക് ഗുരുധര്‍മ്മം പ്രചരിപ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന്.ഗുരുവിന്‍റെ അനുഗ്രഹത്താല്‍ തടസങ്ങള്‍ ഒന്നും കൂടാതെ തന്നെ ഈ പ്രസ്ഥാനം നല്ലരീതീയില്‍ തന്നെ നടന്നു പോകുന്നു.മതങ്ങള്‍ക്കും ജാതിക്കും അതീതമായ ഏകലോകചിന്തയാണ് ഗുരുവിനന്‍റേത്.എല്ലാ മതത്തിന്‍റെയും സാരാംശം ഒന്നാണ് അതുകൊണ്ട് എല്ലാ മതങ്ങളും ഒന്നാണ് ,എല്ലാ രാജ്യങ്ങളും ഒന്നാകണം.മനുഷ്യനെ കൊല്ലാനുള്ള രാസായുദങ്ങളുടെ ആവശ്യമില്ല.മനുഷ്യന്‍ മനുഷ്യന്‍റെ ശത്രുവല്ല മിത്രമാണ്.ഗുരുവിന്‍റെ വീക്ഷണം ഏകലോകവീക്ഷണമാണ്.

Social