About Us

ശ്രീനാരായണ പ്രാര്‍ത്ഥനാസമിതി 1999 -ല്‍ രൂവീകൃതമായി.നിജാനന്ദസ്വാമികളുടെ അനുഗ്രഹത്താലാണ് ഈ പ്രസ്ഥാനം തുടങ്ങിയത്.ഗുരുദേവന്‍ എപ്രകാരമാണോ ചിന്തിച്ച് പ്രവര്‍ത്തിച്ച് ദര്‍ശനങ്ങള്‍ എഴുതിവച്ചത്.ആ ഗുരുദര്‍ശനങ്ങള്‍ അതേ പടി പ്രാവര്‍ത്തികമാക്കുക എന്നതാണ് ശ്രീനാരായണ പ്രാര്‍ത്ഥനാസമിതിയുടെ ലക്ഷ്യം.ഇവിടെ എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരും സമിതിയുമായി പ്രവര്‍ത്തിച്ചുപോരുന്നു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രസിഡന്‍റും സെക്രട്ടറിയുംമെല്ലാം തന്നെ പല ജാതിയിലും മതത്തിലും പെട്ടവരാണ്.മതങ്ങള്‍ക്കും ജാതിക്കും അതീതമായ ഏകലോകചിന്തയാണ് ഗുരുവിനന്‍റേത്. എല്ലാ മതത്തിന്‍റെയും സാരാംശം ഒന്നാണ് അതുകൊണ്ട് എല്ലാ മതങ്ങളും ഒന്നാണ് ,എല്ലാ രാജ്യങ്ങളും ഒന്നാകണം.മനുഷ്യനെ കൊല്ലാനുള്ള രാസായുദങ്ങളുടെ ആവശ്യമില്ല.മനുഷ്യന്‍ മനുഷ്യന്‍റെ ശത്രുവല്ല മിത്രമാണ്.ഗുരുവിന്‍റെ വീക്ഷണം ഏകലോകവീക്ഷണമാണ്.

ശാശ്വതീകാനന്ദസ്വാമികള്‍

ശ്രീനാരായണ പ്രാര്‍ത്ഥനാസമിതിയുടെ രക്ഷാധികാരിയായി ശാശ്വതീകാനന്ദസ്വാമികള്‍ അക്കാലത്ത് സമിതിയുടെ നേതൃത്വത്തില്‍ യൂണിറ്റുകള്‍ നിലവില്‍ വരുകയും. അതുവഴി പല സാമൂഹികേവനങ്ങള്‍ സമിതി നടപ്പിലാക്കി. നല്ലൊരുവിഭാഗം ആളുകളെ പ്രാര്‍ത്ഥന പഠിപ്പിക്കാനായ് ഭവനപ്രാര്‍ത്ഥന നടത്തിയിരുന്നു.പ്രാര്‍ത്ഥനയുടെ പ്രാധന്യം ജനങ്ങള്‍ക്ക് മനസ്സിലാക്കികൊടുക്കാനും കഴിഞ്ഞു. ശാശ്വതീകാനന്ദസ്വാമികളുടെ പാദപൂജ നടത്തിയത് ശ്രീനാരായണ പ്രാര്‍ത്ഥനാസമിതിയാണ്.അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ശ്രീനാരായണ പ്രാര്‍ത്ഥനസമിതിയില്‍ നിന്നും ആയിരക്കണക്കിനു ആളുകളെ പങ്കെടുപ്പിച്ച് ശിവഗിരി മോചനയാത്ര നടത്താന്‍ കഴിഞ്ഞു. പ്രാര്‍ത്ഥനാസമിതി 4 മതാതീത സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു.

പത്മലോചന

എന്‍റെ സഹധര്‍മ്മിണിയായ പത്മലോചനയായിരുന്നു ഈ പ്രസ്ഥാനത്തിന് വേണ്ടി എന്‍റെ കൂടെ നിന്ന് പ്രവര്‍ത്തിച്ചത്.5 ജില്ലകളില്‍ 400 യൂണിറ്റുകള്‍ രൂപീകരിക്കുകയും എല്ലാ വിഭാഗത്തില്‍ പെട്ടവരെയും പ്രാര്‍ത്ഥനയും ഗുരുധര്‍മ്മവും പഠിപ്പിക്കുകയും ചെയ്തു. 20 വര്‍ഷംകൊണ്ട് ഈ പ്രസ്ഥാനം എല്ലാ മാസിത്തിന്‍റെയും അവസാന ഞായറാഴ്ച്ച കൃത്യം 9 മണിക്ക് തന്നെ മതാതീത നഗറില്‍ മതാതീത കൂട്ടപ്രാര്‍ത്ഥനയും മതാതീത സമ്മേളനവും ഗുരുദര്‍ഷന പഠനക്ലാസ്സുകളും നടത്തിവരുന്നു.തുടര്‍ന്ന് അന്നദാനവും.ഇവിടെ ചന്ദനവും ഭസ്മവും അല്ല പ്രസാദമായി നല്‍കുന്നത് . ഒരു കിറ്റ് അരിയും പഞ്ചസാരയും തേയിലയും സ്വജന്യമായി നല്‍കുന്നു. ആ അരി മണ്‍കലത്തിലിട്ട് വച്ച് ഒരു അന്യവ്യക്തിക്കുകൂടി നല്‍കാന്‍ പറഞ്ഞാണ് ആളുകളെ തിരികെ വിടുന്നത്

ചതയാഘോഷം

എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ശ്രീനാരായണ പ്രാര്‍ത്ഥനാസമിതി എല്ലാ വര്‍ഷവും ചതയാഘോഷം മതാതീതഘോഷയാത്രയോടുകൂടി വിപുലമായ രീതിയില്‍ ആഘോഷിക്കും. സമൂഹത്തിലെ സേവനമനോഭാവത്തോടുകൂടി പ്രവര്‍കത്തിക്കുന്ന വ്യക്തികളെകൊണ്ട് ആഘോഷത്തിന്‍റെ ഭദ്രദീപം തെളിയിക്കും. അന്നേദിവസം എല്ലാപര്‍ക്കും ഗുരുദേവപുണ്യദിനക്കേക്കും,പുതുവസ്ത്രവും ,സൗജന്യഭക്ഷ്യകിറ്റും നല്‍കിവരുന്നു. ആയിരക്കണക്കിനു ജനങ്ങള്‍ ഇതില്‍ പങ്കെടുക്കുകയും,സമതി നല്‍കുന്ന സൗജന്യസാധനങ്ങള്‍ വാങ്ങി തിരികെപോകുമ്പോള്‍ അവര്‍ പറയുന്നത് ഇവിടെ നിന്ന് ഏത് സാധനം കിട്ടിയാലും അത് അവരുടെ കുടുംബത്തിന് ഐശ്വര്യം നല്‍കുന്നെന്ന്.അത് കിട്ടിയില്ലായെങ്കില്‍ അവരുടെ കുടുംബത്തിന്‍റെ ഐശ്വര്യം നഷ്ടമാകുന്നെന്ന്. അതിനാല്‍ ഈ സാധനങ്ങള്‍ നല്‍കുമ്പോള്‍ ഇവിടെ തിക്കും തിരക്കും അനുഭവപ്പെടുന്നു. സമിതിക്ക് ഗുരുദര്‍ശനം പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണുള്ളത്.അതിനാല്‍ സമിതി ഒരു പത്രം തന്നെ ഇവിടുന്ന് സൗജന്യമായി ഇറക്കി. അതിന്‍റെ പേര് ഗുരുസ്മൃതി എന്നാണ്.സമൂഹത്തിലെ എല്ലാ ജനങ്ങളിലേക്കും ഇത് സൗജന്യമായി എത്തിച്ചുനല്‍കുകയും. ഗുരുവിന്‍റെ കൃതികളായ ആത്മോപദേശശതകവും അനുകമ്പദശവും അത്ഭുതസിദ്ധികളും പരമ്പരകളായിതന്നെ ഇതില്‍ പ്രസിദ്ധീകരിച്ചുവരുന്നു.ഗുരു അരുള്‍ ചെയ്തത് വാദിക്കാനും ,ജയിക്കാനുമല്ല അറിയാനും അറിയിക്കുവാനുമാണ്. കേരളത്തിലെ ആദ്യമായി മൈക്രോഫിനാന്‍സ് സംവിധാനം കൊണ്ടുവന്നത് ശ്രീനാരായണ പ്രാര്‍ത്ഥനാസമിതിയാണ്.